വൈറ്റില:ക്ഷേത്രപ്രവേശന വിളംബരത്തിന്റെ എൺപത്തി രണ്ടാംവാർഷികത്തിന്റെ ഭാഗമായി സി.പി.എം വൈറ്റില ലോക്കൽ കമ്മറ്റി സംഘടിപ്പിച്ച നവോത്ഥാന സദസ് ബാംബൂ വികസന കോർപ്പറേഷൻ ചെയർമാൻ, കെ.ജെ. ജേക്കബ് ഉദ്ഘാടനംചെയ്തു. തൈക്കൂട്ടം എസ്.എൻ.ഡി പി ഹാളിൽ നടന്ന യോഗത്തിൽ കെ.കെ. ശിവൻ,കെ.എൻ. ദാസൻ എന്നിവർ സംസാരിച്ചു. അഡ്വ. വി.സി. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. പി.ബി. വത്സലൻ സ്വാഗതവും പി.പി. ഭാസി നന്ദിയും പറഞ്ഞു.