കൊച്ചി: ജാഗ്വർ ലാൻഡ് റോവറിന്റെ 2018 വർഷത്തെ ഗ്ലോബൽ ടെക് നീഷ്യൻ പുരസ്‌കാരം മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിലെ മുത്തൂറ്റ് മോട്ടോഴ്‌സിലെ ടെക്നീഷ്യൻ സജീഷ് കുമാർ സ്വന്തമാക്കി. യു.കെയിലെ ഫെൻ എൻഡിൽ നടന്ന ചടങ്ങിൽ പുരസ്‌കാരം സ്വീകരിച്ചു.
സാങ്കേതിക വിജ്ഞാനവും വൈദഗ്ദ്ധ്യവും പ്രകടിപ്പിക്കുന്ന മത്സരത്തിൽ 30 രാജ്യങ്ങളിലെ 16,000 മത്സരാർത്ഥികളെ മറികടന്നാണ് സജീഷ് കുമാർ പുരസ്‌കാരം നേടിയത്. ഒരു മണിക്കൂറിനുള്ളിൽ വാഹനത്തിന്റെ തകരാർ പരിഹരിക്കുന്നതുൾപ്പെടെയായിരുന്നു മത്സരം. മൂന്നു ലക്ഷം രൂപ വില വരുന്ന ടൂൾ കിറ്റും കാഷ് അവാർഡും സമ്മാനമായി ലഭിച്ചു. ജപ്പാനിൽ നടക്കുന്ന 2019ലെ റഗ്ബി ലോകകപ്പിൽ പങ്കെടുക്കാനും അവസരം ലഭിക്കും.