university
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല സാഹിത്യ വിഭാഗവും സാഹിത്യഫോറവും സംയുക്തമായി ശാസ്ത്രവും സാങ്കേതികവിദ്യയും സംസ്കൃതത്തിൽ എന്ന വിഷയത്തിൽ നടത്തുന്ന അന്താരാഷ്ട്ര സമ്മേളനം ബെൽജിയം യൂണിവേഴ്സിറ്റി പ്രൊഫ. ക്രിസ്റ്റഫൊ വെയിലി ഉദ്ഘാടനം ചെയ്യുന്നു

കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല സാഹിത്യ വിഭാഗവും സാഹിത്യഫോറവും സംയുക്തമായി ശാസ്ത്രവും സാങ്കേതികവിദ്യയും സംസ്കൃതത്തിൽ എന്ന വിഷയത്തിൽ നടത്തുന്ന അന്താരാഷ്ട്ര സമ്മേളനം ബെൽജിയം യൂണിവേഴ്സിറ്റി പ്രൊഫ. ക്രിസ്റ്റഫൊ വെയിലി ഉദ്ഘാടനം ചെയ്തു. ഡോ. സി. രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.രാഷ്ട്രപതി പുരസ്ക്കാര ജേതാവ് ഡോ. പി.സി.മുരളി മാധവനെ ആദരിച്ചു. സമ്മേളനത്തിന്റെ ഭാഗമായി ശേഖരിച്ച ലേഖനങ്ങളെല്ലാം ശാസ്ത്ര മണ്ഡലങ്ങൾ സംസ്കൃതത്തിൽ എന്ന ശീർഷകത്തിൽ പുസ്തകരൂപത്തിൽ പ്രകാശനം ചെയ്തു. സംസ്കൃത സാഹിത്യ വിഭാഗം മേധാവി ഡോ. ബി ആർ മുരളീധരൻ, സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. ഗോപാലകൃഷ്ണൻ, ശ്രീശങ്കരാചാര്യ അന്താരാഷ്ട്ര പഠനകേന്ദ്രം ഡയറക്ടർ ഡോ.ബി. ചന്ദ്രിക തുടങ്ങിയവർ പ്രസംഗിച്ചു