മൂവാറ്റുപുഴ: വാളകം പഞ്ചായത്ത് മണക്കാട്ട് മറ്റം ക്ഷീരസംഘത്തിന് വാഹനം നൽകി. ജില്ലാ പഞ്ചായത്ത് അംഗം എൻ. അരുൺ വാഹനത്തിന്റെ താക്കോൽ സംഘം ഭാരവാഹികൾക്ക് കൈമാറി. ക്ഷീരകർഷകരുടെ വീടുകളിൽ നിന്ന് പാൽ ശേഖരിക്കുന്നതിനും വിവിധ കേന്ദ്രങ്ങളിൽ വിപണനം നടത്തുകയും ചെയ്യുന്നതിനുമാണ് വാഹനം നൽകിയിട്ടുള്ളത്. ക്ഷീര കർഷകസംഗമം ജില്ലാ പഞ്ചായത്ത് അംഗം എൻ. അരുൺ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലീല ബാബു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ബാബു ഐസക്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.എ. രാജു, സംഘം പ്രസിഡന്റ് കുര്യാക്കോസ് വർഗീസ്, സെക്രട്ടറി ബിന്ദു ശശി തുടങ്ങിയവർ പ്രസംഗിച്ചു.