ആലുവ: സമൂഹത്തിലേയും സമുദായങ്ങളിലേയും അനാചാരങ്ങളെ ചോദ്യം ചെയ്യുന്നതിൽ നാടകം വഹിച്ച പങ്ക് വളരെ വലുതാണെന്ന് കേരള സംഗീത നാടക അക്കാദമി വൈസ്‌ചെയർമാൻ സേവ്യർ പുൽപ്പാട് .
ആലുവ ടാസും കേളിയും ചേർന്ന് ടാസിൽ സംഘടിപ്പിക്കുന്ന നാടകമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വി.ടി. ഭട്ടതിരിപ്പാട് അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് എന്ന നാടകവുമായി രംഗത്തുവന്നപ്പോൾ അന്നത്തെ യാഥാസ്ഥികർ അദ്ദേഹത്തിനെതിരെ രംഗത്തുവന്നിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ടാസ് പ്രസിഡന്റ് എസ്. പ്രേംകുമാർ അദ്ധ്യക്ഷത വഹിച്ചു. വിവിധ പുരസ്‌കാരങ്ങൾ നേടിയ എൻ.കെ. വിജയൻ, സജീവൻ തത്തപ്പിളളി, ഷേർളി, മനോജ് കോതമംഗലം, ജോയ്കളപ്പുര, ഓസ്റ്റിൻ അശോകപുരം, മണിയപ്പൻ ആറന്മുള, അശോകൻ അമ്പാട്ട്, എ.എച്ച്. ഷാനവാസ്, എൽദോസ് യോഹന്നാൻ എന്നിവരെ ആദരിച്ചു. സി.എൻ.കെ.മാരാർ, കെ.ജി.മണികണ്ഠൻ, കെ.എം.ധർമ്മൻ, ശ്രീകുമാർ മുഖത്തല, ഇടക്കൊച്ചി സലിംകുമാർ, നഗരസഭാംഗം സെബി വി. ബാസ്റ്റ്യൻ, ടി.സി. റഫീക്ക് എന്നിവർ സംസാരിച്ചു.