മൂവാറ്റുപുഴ: നഗരത്തിലെ കിഴക്കേക്കര റോഡിൽ കുടിവെള്ള പൈപ്പുകൾപൊട്ടി ലക്ഷക്കണക്കിന് ലിറ്റർ കുടിവെള്ളം റോഡിലൊഴുകുന്നു. ആശ്രമം കിഴക്കേക്കര റോഡിൽ ആശ്രമംതാഴത്ത് അടക്കമാണ് പൈപ്പ് പൊട്ടിയിരിക്കുന്നത്. അമിതഭാരം കയറ്റി ടോറസുകൾ ഉൾപ്പെടെ സഞ്ചാരമാരംഭിച്ചതോടെയാണ് തുടരെത്തുടരെ പൈപ്പ് പൊട്ടാൻ തുടങ്ങിയത്.
പ്രധാനപൈപ്പ് ആറിടത്ത് പൊട്ടിയതോടെ മേഖലയിലെ കുടിവെള്ള വിതരണവും താറുമാറായി. പല ഭാഗത്തും ആയിരക്കണക്കിന് ലിറ്റർ വെളളമാണ് റോഡിലൂടെ ഒഴുകുന്നത്. വാട്ടർ അതോറിറ്റി അധികൃതരുടെ മെല്ലേപ്പോക്കിനെതിരെ പ്രതിഷേധം ശക്തമാണ്.