നെടുമ്പാശേരി: യൂത്ത് മൂവ്മെന്റ് സൗത്ത് അടുവാശേരി ശാഖാ വാർഷികം എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ ഉദ്ഘാടനം ചെയ്തു. യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് അമ്പാടി ചെങ്ങമനാട് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി സുനീഷ് പട്ടേരിപ്പുറം, കൗൺസിലർമാരായ ഷാൻ അത്താണി, ശരത്ത് തായ്ക്കാട്ടുകര, ശാഖാ യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് ടി.കെ. രഞ്ജിത്ത്, സെക്രട്ടറി ജഗൽകുമാർ, ശാഖാ യോഗം പ്രസിഡന്റ് ടി.വി. കുഷ്ണൻകുട്ടി, സെക്രട്ടറി സിജുകുമാർ, രവി പൊത്തനോടത്ത്, ഡി. മധു, ടി. ബിജു എന്നിവർ സംസാരിച്ചു.