കൂത്താട്ടുകുളം: തകർന്നു കിടക്കുന്ന കൂത്താട്ടുകുളം - പാലാ റോഡ് മണ്ഡലകാലം ആരംഭിക്കും മുമ്പ് പുനർനിർമ്മാണം പൂർത്തീകരിക്കും. ഇന്നലെ നിർമ്മാണ പ്രവൃത്തികൾ തുടങ്ങി. ഇതിനാൽ ഈ റൂട്ടിൽ ഗതാഗതം നിരോധിച്ചിരിക്കുകയാണ്. രാമപുരം കവലയിലും മാരുതി കവല, ബി.ടി.സി കോളേജ് എന്നിവിടങ്ങളിലും ടൈൽ പാകി നവീകരിക്കാനാണ് പദ്ധതി. കൂടാതെ മറ്റ് പ്രദേശങ്ങളിലെ തകർന്ന ഭാഗം ടാർ ചെയ്യും.
എം സി .റോഡിൽ നിന്നും ശബരിമലയിലേക്കുള്ള പ്രധാന കവാടമാണ് കൂത്താട്ടുകുളം - പാലാ റോഡ്. മൂവാറ്റുപുഴ - തൊടുപുഴ - പാലാ റോഡിനേക്കാളും 14 കിലോമീറ്റർ ദൂരക്കുറവാണ് ഈ പാത. റോഡ് തകർന്നതുമൂലം നിരവധി വാഹനങ്ങൾ ദൂരം കൂടുതലായിട്ടും തൊടുപുഴ വഴിയാണ് ശബരിമലയിലേക്ക് പോയിരുന്നത്.