പിറവം: സാമൂഹ്യനന്മ മുൻനിറുത്തി വേണം രാഷ്ട്രീയ പ്രവർത്തനം നടത്താനെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു . മറ്റുള്ളവർക്കു പ്രയോജനപ്പെടുന്ന പ്രവർത്തനങ്ങളിലൂടെ വരും തലമുറയ്ക്ക് മാതൃകയായി തീരുവാൻ രാഷ്ട്രീയ പ്രവർത്തകർക്ക് കഴിയണം. പിറവം കൊച്ചു പള്ളി പാരിഷ് ഹാളിൽ നടന്ന കെ.വി.ജേക്കബ് 50-ാം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. അദ്ദേഹം. മണ്ഡലം പ്രസിഡന്റ് തോമസ് മല്ലിപ്പുറം അദ്ധ്യക്ഷത വഹിച്ചു.
യു ഡി .എഫ് കൺവീനർ ബെന്നി ബഹനാൻ മുഖ്യപ്രഭാഷണം നടത്തി. പിറവം മണ്ഡലത്തിലെ പ്രഥമ കോൺഗ്രസ് പ്രസിഡന്റും നഗരസഭാ ചെയർമാൻ സാബു കെ ജേക്കബിന്റെ പിതാവുമായ കെ.വി. ജേക്കബിനെക്കുറിച്ച് മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ കെ.കെ. വിശ്വനാഥൻ രചിച്ച മദ്ധ്യാഹ്നത്തിന് മുന്നേ മറഞ്ഞ സൂര്യൻ' എന്ന പുസ്തകം ഉമ്മൻചാണ്ടി പ്രകാശിപ്പിച്ചു. സാഹിത്യകാരൻ ജോർജ് ഓണക്കൂർ ആദ്യ കോപ്പി ഏറ്റുവാങ്ങി അനുസ്മരണ പ്രഭാഷണം നടത്തി. മുൻ മന്ത്രി കെ. ബാബു. അനൂപ് ജേക്കബ് എം.എൽ.എ.,എം.ജെ.ജേക്കബ്, ജോസഫ് വാഴയ്ക്കൻ, ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ്., ടോണി ചമ്മിണി, ഐ.കെ.രാജു , എൻ.പി. പൗലോസ് , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശാസനിൽ, നടൻ ലാലു അലക്സ്, തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ മേഖലകളിൽ കഴിവു തെളിയച്ചവർക്ക് രാജീവ് ഗാന്ധി കൾച്ചർ ഫോറം ഏർപ്പെടുത്തിയ മെമന്റോകൾ ഉമ്മൻ ചാണ്ടി വിതരണം ചെയ്തു.