പറവൂർ : കേരള പൊലീസിലെ സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് സേനാംഗങ്ങളിൽ നിന്ന് സമാഹരിച്ച പ്രളയ ദുരിതാശ്വാസഫണ്ടിൽ നിന്ന് ചാലാക്ക ഗവൺമെൻറ് എൽ.പി സ്കൂളിലേക്ക് ഫർണിച്ചറും കമ്പ്യൂട്ടറുകളും നൽകി. വി.കെ. ഇബ്രാഹിംകുഞ്ഞ് ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിലെ കൊച്ചി മെട്രോ അസിസ്റ്റൻറ് കമാൻഡന്റ് അരവിന്ദൻ ഫർണിച്ചറും കമ്പ്യൂട്ടറുകളും സമർപ്പിച്ചു. പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ, ടി.കെ. അജികുമാർ, വി.എസ്. അനികുട്ടൻ, ഷീബ കുട്ടൻ, പി.ടി.എ പ്രസിഡന്റ് നിദേഷ് ആർ. നായർ, സബ് ഇൻസ്പെക്ടർമാരായ ഷണ്മുഖൻ, ബാൾഡ്വിൻ, ഹെഡ്മിസ്ട്രസ് ഉഷ കെ.തോമസ് തുടങ്ങിയവർ സംസാരിച്ചു.