fire
ഗാന്ധിനഗർ ഫയർ സ്‌റ്റേഷനി എമർജൻസി റെസ്‌ക്യൂ ടെന്റർ ജില്ല കളക്ടർ മുഹമ്മദ് വൈ.സഫീറുള്ള ഫ്‌ളാഗ് ഒഫ് ചെയ്യുന്നു.

കൊച്ചി: എറണാകുളം ഗാന്ധിനഗർ ഫയർ സ്റ്റേഷനിലെ എമർജൻസി റെസ്‌ക്യൂ ടെന്റർ ജില്ല കളക്ടർ മുഹമ്മദ് വൈ. സഫീറുള്ള ഫ്‌ളാഗ് ഒഫ് ചെയ്‌തു. വാഹനാപകടവും മറ്റുമുണ്ടാകുമ്പോൾ വാഹനഭാഗങ്ങൾ മുറിച്ച് നീക്കി ആളെ രക്ഷപ്പെടുത്താൻ കഴിയുന്ന സംവിധാനം ഈ വാഹനത്തിലുണ്ട്. അഗ്‌നിശമനയ്‌ക്ക് ഒഴികെ മറ്റ് രക്ഷാപ്രവർത്തനങ്ങൾക്കും എമർജൻസി റെസ്‌ക്യൂ ടെന്റർ പ്രവർത്തിപ്പിക്കാൻ സാധിക്കും. 1. 1 കോടി രൂപയാണ് വാഹനത്തിന്റെ ചെലവ്. എമർജൻസി റെസ്‌ക്യൂ ടെന്റർ പ്രവർത്തിപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് പ്രത്യേകം പരിശീലനം നൽകിയിട്ടുണ്ട്.
ഹൈഡ്രോളിക് കട്ടർ, ഗ്യാസ് ലീക്കേജ് ഉണ്ടായ സ്ഥലങ്ങളിൽ ഉപയോഗിക്കാനുള്ള പോർട്ടബിൾ എൽ.ഇ.ഡി ലൈറ്റ്, പ്രഷർ പമ്പ് ബ്ലോവർ, ത്രീ ഫേസ് ജനറേറ്റർ, കോൺക്രീറ്റ് മുറിക്കാനുള്ള ചെയിൻ സോ, ടെലിസ്‌കോപ്പിക് ലൈറ്റ് മാസ്‌ക്, മൾട്ടി ഗ്യാസ് ഡിറ്റക്ടർ, അടിയന്തരഘട്ടങ്ങളിൽ കൃത്രിമശ്വാസം നൽകാൻ ആംബു ബാഗ്, സേഫ്റ്റി ബാഗ് വയർലസ് വോക്കി ടോക്കീസ്, ഹാന്റി ക്യാമറ തുടങ്ങിയ സൗകര്യങ്ങൾ വാഹനത്തിന്റെ പ്രത്യേകതയാണ്. ചടങ്ങിൽ എറണാകുളം റീജണൽ ഫയർ ഓഫീസർ പി. ദിലീപൻ, ഗാന്ധിനഗർ ഫയർ സ്റ്റേഷന്‍ ഓഫീസർ എ. ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.