നെട്ടൂർ: പ്രിയദർശിനി റസിഡൻസ് അസോസിയേഷൻ ഏഴാമത് വാർഷികവും വിദ്യാഭ്യാസ അവാർഡ് വിതരണവും നെട്ടൂർ ഇന്ദിരാ പ്രിയദർശിനി റോഡിന് സമീപം മരട് നഗരസഭാദ്ധ്യക്ഷ സുനീല സിബി ഉദ്ഘാടനംചെയ്തു. അസോ. പ്രസിഡന്റ് ടി.എസ്.എം.നസീർ അദ്ധ്യക്ഷത വഹിച്ചു. പ്ളസ് ടു വിജയികൾക്ക് മരട് നഗരസഭ വൈസ് ചെയർമാൻ ബോബൻ നെടുംപറമ്പിലും എസ്.എസ്.എൽ.സി വിജയികൾക്ക് മരട് നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജബ്ബാർ പാപ്പനയും അവാർഡ് വിതരണം ചെയ്തു. മികച്ച അദ്ധ്യാപികയ്ക്കുള്ള സംസ്ഥാന സർക്കാർ അവാർഡ് നേടിയ നെട്ടൂർ ആർ.എം.എം.എൽ പി സ്‌കൂൾ ഹെഡ്മിസ്ട്രസ് റീജാമേനോനെ കൗൺസിലർ ജമീലാമുഹമ്മദ് ഉപഹാരം നൽകി ആദരിച്ചു. റെസി. അസോ. നെട്ടൂർ മേഖലാ പ്രസിഡന്റ് കെ.ജി. ആന്റണി, പി. വിജയാനന്ദൻ, എ.എ. ശിവദാസൻ, ടി.കെ. പ്രതാപൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ടി.എസ്.എം. നസീർ (പ്രസിഡന്റ്), ഷിമി ബിനു (വൈസ് പ്രസിഡന്റ്) , എ.എ.ശിവദാസൻ (സെക്രട്ടറി), പി.എ. ശശി (ജോ. സെക്രട്ടറി), ടികെ. പ്രതാപൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.