maneed
മണീട് പഞ്ചായത്തിൽ ആരംഭിച്ച കേരഗ്രാമ പദ്ധതി അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

പിറവം: മണീട് ഗ്രാമപഞ്ചായത്തിൽ കേരഗ്രാമം പദ്ധതിക്ക് തുടക്കമായി. മണീട് അംബദ്കർ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നടന്ന ചടങ്ങിൽ അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശോഭ ഏല്യാസ് അദ്ധ്യക്ഷത വഹിച്ചു. മാർക്കറ്റ് ഫെഡ് വൈസ് ചെയർമാൻ എൻ.പി. പൗലോസ് വാർഡ്തല പെർമിറ്റ് വിതരണം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ജെ. ജോസഫ് , സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർന്മാരായ ആലീസ് ബേബി, കെ.എസ്. രാജേഷ്, പി.ഐ. ഏലിയാസ്, സുരേഷ് കുമാർ, പഞ്ചായത്തംഗങ്ങളായ സിന്ധു അനിൽ, എൽസി ജോർജ്, കൃഷി ഓഫീസർ ആഭാ രാജ്, കുടുംബശ്രീ അദ്ധ്യക്ഷ രഞ്ജിനി മോഹൻ എന്നിവർ പ്രസംഗിച്ചു.