കൊച്ചി: പ്രളയബാധിതർക്കുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ധനസമാഹരണത്തിന് റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ ക്യൂൻസിറ്റി സംഘടിപ്പിച്ച സ്പന്ദനം 2018 മത്സരത്തിൽ കൊച്ചിൻ മിഡ്ടൗൺ, ടെക്‌നോ പോളിസ്, കോസ്‌മോസ് റോട്ടറി ക്ളബുകൾ സംയുക്ത ജേതാക്കളായി. നിയുക്ത റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ആർ. മാധവ്ചന്ദ്രൻ സമാപനസമ്മേളത്തിൽ മുഖ്യാതിഥിയായി. റോട്ടറി ക്ലബ് ഗ്രേറ്റർ കൊച്ചിൻ, കൊച്ചിൻ ഹെറിറ്റേജ്, കൊച്ചിൻ ഇന്റർനാഷണൽ എന്നിവർ റണ്ണറപ്പായി. ഡിസ്ട്രിക്ട് ഡയറക്ടർ എസ്.രാജ്‌മോഹൻ നായർ, അസിസ്റ്റന്റ് ഗവർണർമാരായ എ.വി. ജോസ്, വർഗീസ് കെ. ജോയ്, പ്രദീപ് കുമാർ, മനോജ് ഐ.എം, റോട്ടറി കൊച്ചിൻ ക്യൂൻ സിറ്റി പ്രസിഡന്റ് സുബൈർ പി.എച്ച്, സെക്രട്ടറി മധുക്കുട്ടൻ പിള്ള, സ്പന്ദനം 2018 ചെയർമാൻ അശോക് കുമാർ തുടങ്ങിയവർ സംസാരിച്ചു.