mvpa-146
പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ 129-ാം ജന്മദിനത്തോടനുബന്ധിച്ച് നടന്ന സമ്മേളനം ചിത്രകാരി സ്വപ്‌ന അഗസ്റ്റിൻ ഉദ്‌ഘാടനം ചെയ്യുന്നു. റവ. ഡോ. ആന്റണി പുത്തൻകുളം, സിബി കണ്ണമ്പുഴ, അമ്പിളി കെ.ജെ,ശ്രീക്കുട്ടൻ , ശ്രദ്ധ ജി എന്നിവർ സമീപം

മൂവാറ്റുപുഴ: നിർമ്മല ഹയർ സെക്കൻഡറി സ്‌കൂളിൽ ശിശുദിനം ആഘോഷിച്ചു. സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ചിത്രകാരി സ്വപ്‌ന അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ റവ. ഡോ. ആന്റണി പുത്തൻകുളം അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് സിബി കണ്ണമ്പുഴ, മദർ പി.ടി.എ അദ്ധ്യക്ഷ അമ്പിളി കെ.ജെ., സ്‌കൂൾ ലീഡർ ശ്രീക്കുട്ടൻ, സ്റ്റാഫ് പ്രതിനിധികളായ റീന ജേക്കബ്, ഫ്രെസി പെരേര, ശ്രദ്ധ ജി. എന്നിവർ സംസാരിച്ചു . കലാമത്സരങ്ങൾ നടത്തി. വിദ്യാർത്ഥികൾ വരച്ച ആർട്ട് കലേറിയ കൗതുകകാഴ്ചയായി.