mvpa-147
ശിശുദിനത്തോടനുബന്ധിച്ച് പേഴയ്ക്കാപ്പിള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ശിശുദിന റാലി

മൂവാറ്റുപുഴ: ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനം ശിശുദിനമായി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. മുളവൂർ സർക്കാർ യു.പി സ്‌കൂളിലെ അംഗൻവാടി കുട്ടികൾ നെഹ്‌റുവിന് പ്രിയപ്പെട്ട റോസാപ്പൂവുമായാണ് എത്തിയത്. മധുരപലഹാര വിതരണവും നടന്നു. ടീച്ചർ കെ.എസ്. അജിത, ഹെൽപ്പർ എം.എം. സുനിത, കെ.എം. ഫൈസൽ, മോണിറ്ററിംഗ് ആൻഡ് സപ്പോർട്ടിംഗ് കമ്മിറ്റി അംഗങ്ങളായ സുമയ്യ ജലാൽ, ബിനി എൽദോസ് എന്നിവർ നേതൃത്വം നൽകി.

 പേഴക്കാപ്പിള്ളി ഗവ. ഹയർ സെക്കഡറി സ്‌കൂളിൽ

റോസാപ്പൂവ് പരസ്പരം കൈമാറിയാണ് കുട്ടികൾ ചാച്ചാജി സ്മരണ പുതുക്കിയത്. പേഴക്കാപ്പിള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ അംഗൻവാടി, പ്രീപ്രൈമറി, എൽ.പി വിഭാഗം കുട്ടികളുടെ നേതൃത്വത്തിൽ നടന്ന ശിശുദിനറാലി വാർഡ് മെമ്പർ വി.എച്ച്. ഷെഫീഖ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഫൈസൽ മുണ്ടങ്ങാമറ്റം അദ്ധ്യക്ഷത വഹിച്ചു. ശിശുദിനത്തോടനുബന്ധിച്ച് കളറിംഗ് മത്സരം,നെഹ്രു തൊപ്പി നിർമ്മാണം, ക്വിസ് മത്സരം, പ്രസംഗം, നെഹ്രു ഗാനാലാപനം, പായസ വിതരണം എന്നിവയും നടന്നു. ഹെഡ്മിസ്ട്രസ് എ.കെ നിർമല ശിശുദിന സന്ദേശം നൽകി. കെ.എം. ഷീജ, ശ്രീജ.കെ.ഹരി, എം.എം. ജമീല, വി.ഐ. ജെസി, കെ.എം. നൗഫൽ, ഖദീജാബീവി, എം.എ. ഹസീന, കെ.എസ്. നെജിമുന്നിസ, കെ.എം. ജമീല, കെ.കെ. രജനി, അനിത. ജി, നിഷ.എ.എ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

 മേള ഫൈൻ ആർട്ട്‌സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ശിശുദിന ചിത്രരചനാ മത്സരം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം എൻ. അരുൺ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. അഞ്ച് വിഭാഗങ്ങളിലായി മുന്നൂറ്റമ്പതോളം കുട്ടികൾ പങ്കെടുത്തു. മേള പ്രസിഡന്റ് എസ്. മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി.എ. കുഞ്ഞുമൈതീൻ, സെക്രട്ടറി പി.എം. ഏലിയാസ്, ഡി.കെ.എസ് കർത്താ, ടി. പി. ജിജി, പി. രഞ്ജിത്ത്, സി.എസ്. അജ്മൽ എന്നിവർ സംസാരിച്ചു. ഭിന്നശേഷിയുള്ള കുട്ടികൾക്കായി പ്രത്യേകവിഭാഗത്തിലും മത്സരമുണ്ടായിരുന്നു. സമ്മാനാർഹരായ കുട്ടികൾക്ക് ചിത്രം ആലേഖനം ചെയ്ത സർട്ടിഫിക്കറ്റും കാഷ് അവാർഡും ഡിസംബർ 19ന് നൽകും.