പൂത്തോട്ട: ഗവ. ജൂനിയർ ബേസിക്ക് സ്‌കൂളിൽ സമീപത്തെ അംഗൻവാടികളിൽ നിന്നായി അൻപതോളം കുട്ടികളെ അണിനിരത്തി ജവഹർലാൽ നെഹ്രുവിന്റെ വേഷവിധാനത്തോടെ വിവിധ വർണ ബലൂണുകളും പ്ലക്കാർഡുകളും പിടിച്ച് വിദ്യാലയങ്കണത്തിൽ നടത്തിയ ശിശുദിനറാലി ശ്രദ്ധേയമായി. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു. കളറിംഗ് മത്സരത്തിൽ പങ്കെടുത്ത അംഗൻവാടി കുട്ടികൾക്ക് കൈനിറയെ സമ്മാനങ്ങൾ നൽകി. ക്ഷേത്രപ്രവേശന മെമ്മോറിയൽ ഹയർ സെക്കൻഡററി സ്‌കൂളിലെ എൻ.എസ്.എസ് വാളന്റിയർമാരും അദ്ധ്യാപകരും ചേർന്ന് മധുര പലഹാരങ്ങൾ വിതരണം ചെയതു.
ശിശുദിനാഘോഷ സമ്മേളനം ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയ കേശവദാസ് ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ റീന രവീന്ദ്രൻ അദ്ധ്യക്ഷയായി. ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാർ ലോഹിതാക്ഷൻ സമ്മാനങ്ങൾ നൽകി. ഹെഡ്മാസ്റ്റർ അശോക് കുമാർ, അംഗൻവാടി ടീച്ചർമാരായ പുഷ്പ, റെജി, ശാന്ത, മാതൃസംഗമം ചെയർപേഴ്‌സൺ ബിസ്മി എന്നിവർ സംസാരിച്ചു.