മരട്: മരട് നഗരസഭ വയോധികർക്കായി 31-ാം ഡിവിഷനിൽ സ്ഥാപിച്ചിട്ടുള്ള പകൽവീടിന്റെ ഉദ്ഘാടനം ചെയർപേഴ്‌സൺ സുനീലസിബി നിർവഹിച്ചു. വൈസ് ചെയർമാൻ ബോബൻ നെടുംപറമ്പിൽ അദ്ധ്യക്ഷതവഹിച്ചു. സ്ഥിരംസമിതി അദ്ധ്യക്ഷരായ പി.ജെ. ജോൺസൺ, ദിഷ പ്രതാപൻ, സുജാത ശിശുപാലൻ, ജബ്ബാർ പാപ്പന, സ്വമിന സുജിത്, വയോമിത്രം കോ ഓർഡിനേറ്റർ ദിവ്യ എന്നിവർ പ്രസംഗിച്ചു