rally
ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ആലുവ ഡോ. ടോണീസ് ഐ ഹോസ്പിറ്റൽ സംഘടിപ്പിച്ച സൈക്കിൾ ബോധവത്കരണ റാലി അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ആലുവ ഡോ. ടോണീസ് ഐ ഹോസ്പിറ്റൽ സംഘടിപ്പിച്ച സൈക്കിൾ ബോധവത്കരണ റാലി അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പറവൂർ കവലയിൽ നിന്നാരംഭിച്ച റാലി ടോണീസ് ആശുപത്രിയിൽ സമാപിച്ചു. സമാപന സമ്മേളനത്തിൽ ഡോ. എൻ.എസ്.ഡി രാജു പ്രമേഹദിന സന്ദേശം നൽകി. ഡോ. ടോണി ഫെർണാണ്ടസ്, വി. നൂറുദ്ദീൻ, ജോബി, ലിജു, ഷിഹാബ്, അനീഷ് എന്നിവർ സംസാരിച്ചു. വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയായിരുന്നു റാലി.