ആലുവ: കേരളത്തിൽ കാലുകുത്താൻ സ്ഥലം ഇല്ലാതിരുന്ന ബി.ജെ.പിക്ക് പായവിരിച്ച് കിടന്നുറങ്ങുവാൻ അവസരം നൽകുന്ന നയമാണ് പിണറായ വിജയനും സി.പി.എമ്മിനുമെന്ന് കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാൻ പറഞ്ഞു. സി.പി.എമ്മും ബി.ജെ.പിയും സഹകരണസംഘങ്ങളായി പ്രവർത്തിക്കുന്നത് ജനങ്ങൾ മനസിലാക്കും. കെ.പി.സി.സി സംഘടിപ്പിച്ച വിശ്വാസസംരക്ഷണ യാത്രയ്ക്ക് ആലുവയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അവർ. സമ്മേളനം യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ ഉദ്ഘാടനം ചെയ്തു. അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
ഡി.സി.സി പ്രസിഡന്റ് ടി.ജെ. വിനോദ്, നേതാക്കളായ വി.ജെ. പൗലോസ്, കെ.പി. ധനപാലൻ, റോജി എം. ജോൺ എം.എൽ.എ, എൽദോസ് കുന്നപ്പിള്ളി എം.എൽ.എ, എം.ഒ. ജോൺ, വത്സല പ്രസന്നകുമാർ, ഐ.കെ. രാജു, സക്കീർ ഹുസൈൻ, അബ്ദുൽ മുത്തലിബ്, ജയ്‌സൻ ജോസഫ്, എം.എ. ചന്ദ്രശേഖരൻ, ആശാ സനൽ തുടങ്ങിയവർ സംസാരിച്ചു.