corra
കോറയും ഡി.ഡി.ആർ.സിയും ചേർന്ന് ആലുവ റെയിൽവേ സ്‌റ്റേഷനിൽസംഘടിപ്പിച്ച രക്തപരിശോധന ക്യാമ്പിന് തുടക്കം കുറിച്ച് വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി സി.കെ.ജലീലിന്റെ രക്ത സാമ്പിൾ എടുക്കുന്നു

ആലുവ: ലോക പ്രമേഹദിനാചരണത്തിന്റെ ഭാഗമമായി ആലുവയിലെ റസിഡന്റ്സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ കോറയും ഡി.ഡി.ആർ.സിയും ചേർന്ന് സംഘടിപ്പിച്ച സൗജന്യ രക്തപരിശോധനാ ക്യാമ്പ് ആലുവ റെയിൽവേ സ്‌റ്റേഷൻ മാനേജർ സി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

റെയിൽവേ അധികൃതരുടെ സഹകരണത്തോടെ ആലുവ റെയിൽവേ സ്‌റ്റേഷനിലാണ് പരിപാടി സംഘടിപ്പിച്ചത്. വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി സി.കെ. ജലീലിന്റെ രക്ത സാമ്പിൾ എടുത്തുകൊണ്ടാണ് ക്യാമ്പ് ആരംഭിച്ചത്. ആക്ഷൻ ഫോഴ്‌സ് പ്രതിനിധി എം. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. കോറ സെക്രെട്ടറി കെ. ജയപ്രകാശ്, വൈസ് പ്രെഡിഡൻറ് എൻ. സുകുമാരൻ, ശാസ്ത്ര സാഹിത്യ പരിഷത്ത് ഭാരവാഹി അഡ്വ. ജമാൽ, ഡോ. ടോണി ഫെർണാണ്ടസ്, എ.എം. അബ്ദുൽ കരീം, റെയിൽവേ ഹെൽത്ത് ഓഫിസർ അരുൺ വിജയൻ എന്നിവർ പങ്കെടുത്തു. കോറ പ്രസിഡൻറ് പി.എ. ഹംസക്കോയ സ്വാഗതം പറഞ്ഞു. ഡി.ഡി.ആർ.സി മാനേജർ സാദിക്ക് ക്യാമ്പിന് നേതൃത്വം നൽകി. മന്ത്രി സി.രവീന്ദ്രനാഥ് ക്യാമ്പ് സന്ദർശിച്ചു.