1-
കൂത്താട്ടുകുളം ഗവ.യു.പി സ്കൂളിൽ നടന്ന ശിശുദിനാഘോഷം

കൂത്താട്ടുകുളം: കളിചിരികൾ മാറ്റി ഗൗരവക്കാരായി അസംബ്ലി നിയന്ത്രിച്ച് വിവിധ കലാപരിപാടികളും അവതരിപ്പിച്ച് ചേട്ടൻമാരുടെയും ചേച്ചിമാരുടെയും കൈയടി നേടി കൂത്താട്ടുകുളത്തെ
കുട്ടിക്കൂട്ടം. എണ്ണൂറിലേറെ കുട്ടികൾ പഠിക്കുന്ന കൂത്താട്ടുകുളം ഗവ.യു.പി സ്കൂളിൽ ശിശുദിനത്തിന്റെ
ഭാഗമായുള്ള മുഴുവൻ ആഘോഷങ്ങളും നിയന്ത്രിച്ചാണ് പ്രീ പ്രൈമറി വിഭാഗം കുട്ടികൾ ശ്രദ്ധേയരായത്.
ഗാന്ധിജിയുടെയും ചാച്ചാജിയുടെയും ഉൾപ്പെടെ വിവിധ വേഷമണിഞ്ഞെത്തിയ കുട്ടികളെ കൈയടിച്ചാണ് പ്രോത്സാഹിപ്പിച്ചത്. ആഘോഷം നഗരസഭാ ചെയർമാൻ പി.സി. ജോസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജോമോൻ കുര്യാക്കോസ് അദ്ധ്യക്ഷനായി. വിദ്യാഭ്യാസ സമിതി അദ്ധ്യക്ഷൻ സി.എൻ. പ്രഭകുമാർ, കൗൺസിലർ ലിനു മാത്യു, ഹെഡ്മിസ്ട്രസ് ആർ വത്സലാദേവി, കെ.വി. ബാലചന്ദ്രൻ, മനോജ് നാരായണൻ, ഹണി റെജി, അദ്ധ്യാപികമാരായ
ടി.വി. മായ, ജെസി ജോൺ, സി എച്ച് .ജയശ്രീ, ഷീബ ബി.പിള്ള, പി.കെ ശാലിനിഭായ്, രേഖ.കെ.പി, മഞ്ജുമോൾ മാത്യു, കെ.എൻ. ഉഷ, അൽഫോൻസാ മാത്യു, സ്കൂൾ ലീഡർ അലീസ അന്നമറിയം എന്നിവർ സംസാരിച്ചു.

ഇടയാർ ജവഹർ യു.പി.സ്കൂളിൽ ശിശുദിനാഘോഷവും സി.ജെ തോമസ് അനുസ്മരണവും നടന്നു.
പ്രധാനാദ്ധ്യാപകൻ ടി.കെ. സദനൻ ഉദ്ഘാടനം ചെയ്തു.കുട്ടികൾ ഛായാചിത്രത്തിൽ പുഷ്പങ്ങൾ അർപ്പിച്ച് ചാച്ചാജിക്ക് സ്മരണാഞ്ജലി അർപ്പിച്ചു. അജിത് കെ.കെ, ഷൈനി ജോർജ്, ഫെക്സി കുര്യാക്കോസ്, സജി ചെറിയാൻ, പി.ടി.എ പ്രസിഡന്റ് സജീവ് എം.ആർ എന്നിവർ സംസാരിച്ചു.