mvpa-152
സാമൂഹ്യനീതി വകുപ്പും താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയും നഗരസഭയും സംയുക്തമായി നടത്തിയ ശിശുദിനാഘോഷം അഡീഷണൽ ജില്ലാ ജഡ്ജി കെ.എൻ. പ്രഭാകരൻ ഉദ്ഘാടനം ചെയ്യുന്നു.പി.കെ. സന്തോഷ് കുമാർ, പി.എസ്. വിജയകുമാർ, ജിനു ആന്റണി മടേക്കൽ, മേരി ജോർജ്, സി.എം. സീതി, ജിമ്മി ജോർജ് എന്നിവർ സമീപം

മൂവാറ്റുപുഴ: സാമൂഹ്യനീതി വകുപ്പും താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയും നഗരസഭയും സംയുക്തമായി ശിശുദിനം ആഘോഷിച്ചു. അഡീഷണൽ ജില്ലാ ജഡ്ജി കെ.എൻ. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയർമാൻ പി.കെ. ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ജിനു ആന്റണി മടേയ്ക്കൽ, മേരി ജോർജ് തോട്ടം, സി.എം. സീതി, പി.എസ്. വിജയകുമാർ, പി.കെ. സന്തോഷ്‌കുമാർ, താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി സെക്രട്ടറി ജിമ്മി ജോസ്, സൗമ്യ ജോസഫ്, ദർശനി ഷിബു തുടങ്ങിയവർ സംസാരിച്ചു. അംഗൻവാടികളിലെ കുട്ടികളുടെ കലാവിരുന്നും ഉണ്ടായിരുന്നു.