bmcf
ബ്രീട്ടീഷ്മലയാളിചാരിറ്റിഫൗണ്ടേഷൻഎന്ന പ്രവാസിമലയാളിസംഘടനസ്വരൂപിച്ച 85ലക്ഷംരൂപബി.എം.സി.എഫ് ചയർമാൻ ഷാജിലൂക്കോസ് മുഖ്യമന്ത്രി പിണറായി വിജന് കൈമാറുന്നു.

മരട്: പ്രകൃതിക്ഷോഭത്തിൽ തളർന്ന നാടി​ന് കാരുണ്യവുമായി​ ബ്രീട്ടീഷ് മലയാളിചാരിറ്റി ഫൗണ്ടേഷൻ.

ബി.എം.സി. എഫ് എന്ന പ്രവാസി മലയാളിസമൂഹം സ്വരൂപിച്ച 85ലക്ഷം രൂപ സംഘടനയുടെ ചെയർമാൻ ഷാജി ലൂക്കോസിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്തെത്തിയ സംഘടനാ ഭാരവാഹികൾ തുക മുഖ്യമന്ത്രി പിണറായി വിജയന് കൈമാറുകയായിരുന്നു.

ഇംഗ്ളണ്ടിലെ മലയാളികളി​ൽ നി​ന്ന് സമ്പത്തും വസ്ത്രങ്ങളും മറ്റ് ജീവിതാവശ്യങ്ങൾക്കുളള വസ്തുക്കളും കേരളത്തിലെത്തിക്കുവൻ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടഷന് സാധിച്ചി​ട്ടുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു. സോഫ്റ്റ് വെയർ എൻജി​നി​യറായി ഇംഗ്ളണ്ടിൽ കുടുംബസമേതം താമസിച്ചുപോരുന്ന മരട് സ്വദേശി ഇഞ്ചക്കൽ സാജുശിവജി എന്ന യുവാവാണ് ദൗത്യത്തിന് ചുക്കാൻപിടിച്ചത്.

12രാജ്യങ്ങളിൽ നിന്നുളള 200പേരെ പങ്കെടുപ്പിച്ച് സംഘടിപ്പിച്ച റൺ ടു കേരള പരിപാടിയിലുടെയാണ് 85ലക്ഷം രൂപ സമാഹരിച്ചത്. ഇംഗ്ളണ്ടിൽ നിന്നും കേരത്തിലേക്കുളള ദൂരമായ 10000കീലോമീറ്റർ ദൂരം 200പേർ ചേർന്ന് സെപ്തംബർ 29മുതൽ നവംബർ10 വരെയുളള കാലയളവിൽ ഓടിയാണ് തുകസമാഹരിച്ചത്.ഇതിനായി സാജുപ്രത്യേകം വികസിപ്പിച്ചെടുത്ത പ്രത്യേക ആപ്പ് പ്രയോജനപ്പെടുത്തി.

പ്രളയക്കെടുതിയിലകപ്പെട്ട ചാലക്കുടി, ആലുവ,ചെങ്ങന്നൂർ,മേഖലകളിൽ ഭക്ഷണവും മരുന്നും വസ്ത്രങ്ങളും എത്തിക്കുവാൻ പ്രവാസികൂട്ടായ്മ മുന്നിലുണ്ടായിരുന്നു. ഇവരുടെ പ്രവർത്തനങ്ങളെ മരട് നഗരസഭ 20-ാംഡിവിഷൻ വാർഡ് സഭ അനുമോദിച്ചു.