മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ നാഷണൽ സർവീസ് സ്‌കീം, ജൂനിയർ റെഡ്‌ക്രോസ് യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ ഈസ്റ്റ് മാറാടി അംഗൻവാടിയിലെ കുട്ടികളോടൊപ്പം ശിശുദിനം ആഘോഷിച്ചു. ചെറുപ്രായത്തിൽ തന്നെ സമ്പാദ്യശീലം വർദ്ധിപ്പിക്കുവാനായി കുട്ടികൾക്ക് 'നന്മ കുടുക്ക ' സമ്മാനമായി നൽകി. മധുര പലഹാരങ്ങളും വിതരണം ചെയ്തു. മാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാ ശിവൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ റോണി മാത്യു അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ സജികുമാർ, പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖി.പി, ഡോ.അബിത രാമചന്ദ്രൻ, ഗിരിജ എം.പി, വിനോദ് ഇ.ആർ, ഹണി വർഗീസ്, ശ്രീകല.ജി, സിന്ധു, അനിത, ചിത്ര തുടങ്ങിയവർ സംസാരിച്ചു.