piravom
കേരളഅയർലൻഡ് ഫൗണ്ടേഷന്റെ സഹായധനം പിറവം നഗരസഭ ചെയർമാൻ സാബു കെ ജേക്കബ് ഗിരിജയ്ക്ക് കൈമാറുന്നു

പിറവം: തല ചായ്ക്കാൻ ഒരിടമില്ലാതെ വലഞ്ഞ സഹോദരിമാരായ ഗിരിജയ്ക്കും നിഷയ്ക്കും സാന്ത്വനവുമായി കേരള അയർലണ്ട് ഫൗണ്ടേഷൻ. റിവർവാലി റോട്ടറി ക്ലബ് നൽകിയ മൂന്ന് സെന്റ് സ്ഥലത്താണ് ഇവർക്ക് വീടുവയ്ക്കാൻ ഫൗണ്ടേഷൻ ഭാരവാഹികൾ 80000 രൂപ വീതം സഹായധനവുമായി എത്തിയത്. കക്കാട് മഞ്ഞനാക്കുഴിയിൽ മേരി ടീച്ചറുടെ സ്മരണാർത്ഥമാണ് റോട്ടറി ക്ളബ് ഇരുവർക്കും മൂന്നുസെന്റ് സ്ഥലം വീതം നൽകിയത്. സഹോദരിമാർ ഇരുവരും വിധവകളാണ്.

സഹായധനം പിറവം നഗരസഭാ ചെയർമാൻ സാബു കെ ജേക്കബ് കൈമാറി. ഫൗണ്ടേഷൻ ഭാരവാഹികളായ മിനി പ്രിൻസ്, സേവ്യർ സജി, കൗൺസിലർ ഷൈബി രാജു എന്നിവരും പങ്കെടുത്തു.