office

കാലടി: ചിന്തകനും സാഹിത്യകാരനുമായ ഡോ. സുനിൽ പി. ഇളയിടത്തിന് നേരെ വീണ്ടും വധഭീഷണി. ശ്രീ ശങ്കരാചാര്യ സംസ്‌കൃത യൂണിവേഴ്സിറ്റി മലയാള വിഭാഗം പ്രൊഫസറായ ഇദ്ദേഹത്തിന്റെ ഓഫീസിനു മുന്നിലാണ് ഇന്നലെ വധഭീഷണിയുടെ ചിഹ്നങ്ങൾ പ്രത്യക്ഷപ്പെട്ടത്. ഓഫീസിന് മുന്നിലെ പേരെഴുതിയ ബോർഡ് ഇളക്കിമാറ്റിയിട്ടുണ്ട്. വാതിലിൽ കാവി നിറത്തിൽ അപായചിഹ്നം വരച്ചിട്ടുണ്ട്. കാമ്പസിലെ എസ്.എഫ്.ഐയുടെ കൊടികളും കത്തിച്ചിട്ടുണ്ട്.

അദ്ധ്യാപകർ പരീക്ഷാചുമതലയുള്ളതിനാൽ ഇന്നലെ രാവിലെ ക്ളാസുകളിലായിരുന്നു. ഉച്ചയോടെ ഓഫീസിലെത്തിയപ്പോഴാണ് സംഗതി അദ്ധ്യാപകരുട‌െ ശ്രദ്ധയിൽപ്പെടുന്നത്. അദ്ധ്യാപകരും വി​ദ്യാർത്ഥി​കളും കാമ്പസി​ൽ യോഗം ചേർന്നശേഷം നഗരത്തി​ലേക്ക് പ്രതി​ഷേധപ്രകടനം നടത്തി​. സർവകലാശാല അധികൃതർ പരാതി നൽകി. കാലടി പൊലീസ് അന്വേഷണം തുടങ്ങി.

ഫേസ്ബുക്കി​ലെ ഒരു ഗ്രൂപ്പി​ന്റെ പേജി​ൽ സുനി​ൽ പി​. ഇളയി​ടത്തി​ന്റെ പ്രസംഗവീഡി​യോയ്ക്ക് താഴെ ഒരാൾ എഴുതി​യ കമന്റി​ലാണ് കഴി​ഞ്ഞ ദി​വസം അസഭ്യവർഷവും ഭീഷണി​യും ആദ്യമായി​ പ്രത്യക്ഷപ്പെട്ടത്.

ശബരി​മലയി​ലെ സ്ത്രീപ്രവേശന വി​ഷയത്തി​ൽ സുപ്രീം കോടതി​ വി​ധി​ക്ക് അനുകൂലമായി​ പ്രഭാഷണങ്ങൾ നടത്തുന്നതാണ് പ്രകോപനത്തി​ന് കാരണം. ഇതി​ന്റെ തുടർച്ചയാണ് പുതി​യ ഭീഷണി​യെന്നാണ് സൂചന. ഭീഷണി​പ്പെടുത്തി​ നി​ശബ്ദനാക്കാൻ കഴി​യി​ല്ലെന്നും അഭി​പ്രായപ്രകടനം തുടരുമെന്നും സുനി​ൽ പി​. ഇളയി​ടം പ്രതി​കരി​ച്ചു.