മൂവാറ്റുപുഴ : കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷൻസ് അസോസിയേഷൻ (കെ.എസ്.ബി.എ) മൂവാറ്റുപുഴ താലൂക്ക് സമ്മേളനവും കുടുംബസംഗമവും മൂവാറ്റുപുഴ ഭാരത് ടൂറിസ്റ്റ് ഹോമിൽ എൽദോ എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് കെ.കെ. രാജു അദ്ധ്യക്ഷത വഹിച്ചു സ്വാഗത സംഘം സെക്രട്ടറി വി.എ. ഷക്കീർ സ്വാഗതം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് കെ.ഇ. ബഷീർ മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് സെക്രട്ടറി എംജെ. അനു പ്രവർത്തന റിപ്പോർട്ടും കെ.എച്ച്. റഷീദ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് കെ.എൻ. അനിൽ ബിശ്വാസ്, ജില്ലാ സെക്രട്ടറി കെ.എ. ശശി, താലൂക്ക് വൈസ് പ്രസിഡന്റ് കെ.ആർ. മനോജ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ.കെ. രാജു( പ്രസിഡന്റ് ), കെ.ആർ. മനോജ്, കെ.എം. അബ്ദുൾ സലാം (വൈസ് പ്രസിഡന്റുമാർ) , വി.എ. ഷക്കീർ ( സെക്രട്ടറി ), ടി.കെ. ഷിജു, ശങ്കർ ടി. ഗണേഷ് (ജോയിന്റ് സെക്രട്ടറിമാർ) , കെ.എച്ച്. റഷീദ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.