അങ്കമാലി: നഗരസഭയുവ സംരംഭകർക്ക് പ്രോത്സാഹനവും മാർഗനിർദ്ദേശങ്ങളും നൽകുന്നതിനായി രൂപീകരിച്ച സംരംഭക ക്ലബിന്റെ ഉദ്ഘാടനം നഗരസഭ ചെയർപെഴ്സൺ എം.എ.ഗ്രേസി നിർവഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ലില്ലി വർഗീസ് അദ്ധ്യക്ഷത വഹിച്ചു. വ്യവസായ ഓഫീസർ ടി.ജി.മോഹൻദാസ്, പുഷ്പമോഹൻ, റീത്ത പോൾ, സംരംഭക ക്ലബ് ചെയർമാൻ അഭിലാഷ് ജോസഫ്, ക്ലബ് കൺവീനർ കെ.കെ. സലി എന്നിവർ പ്രസംഗിച്ചു.