mvpa-157
ഇന്ന് ഉദ്ഘാടനം ചെയ്യുന്ന മുളവൂർ ഗവ. സ്‌കൂളിലെ ജൈവവൈവിദ്ധ്യ പാർക്ക്

 ഉദ്ഘാടനം ഇന്ന്

മൂവാറ്റുപുഴ: കുട്ടികളിൽ കൃഷിയെക്കുറിക്കും ജൈവവൈവിദ്ധ്യത്തെക്കുറിച്ചും അവബോധം ഉണ്ടാക്കുന്നതിന് മുളവൂർ ഗവ. യു.പി സ്‌കൂൾ കോമ്പൗണ്ടിൽ ഒരുക്കിയിരിക്കുന്ന ജൈവവൈവിദ്ധ്യ പാർക്ക് ഇന്ന് ഉദ്ഘാടനം ചെയ്യും. രാവിലെ 10ന് മുളവൂർ പ്രദേശത്തെ ഒമ്പത് അംഗൻവാടികളിൽ നിന്നുള്ള കുരുന്നുകളുടെ കലാമേളയും കിങ്ങിണിക്കൂട്ടവും നടക്കും. കിങ്ങിണിക്കൂട്ടം പായിപ്ര ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സുറുമി ഉമ്മർ ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡന്റ് പി.എം.ജലീൽ അദ്ധ്യക്ഷത വഹിക്കും. ജൈവവൈവിദ്ധ്യ പാർക്കിന്റെ ഉദ്ഘാടനം മൂവാറ്റുപുഴ ബി.ആർ.സി ട്രെയിനർ പി.വി.കുര്യാക്കോസ് നിർവഹിക്കും. വാർഡ് മെമ്പർ എ.ജി.മനോജ്, പി.ടി.എ വൈസ് പ്രസിഡന്റ് അഹമ്മദ് കബീർ എന്നിവർ സംസാരിക്കും. ഹെഡ്മിസ്ട്രസ് എം.പി.റംലത്ത് സ്വാഗതവും ജെസി ജോസഫ് നന്ദിയും പറയും.

വിവിധഇനം ഫലവൃക്ഷങ്ങൾ, ഔഷധസസ്യങ്ങൾ, പുഷ്പച്ചെടികൾ എന്നിവ നിറഞ്ഞ ശലഭോദ്യാനത്തിൽ കരനെൽ, പച്ചക്കറി കൃഷികളാൽ സമൃദ്ധമാണ്. ജൈവ കൃഷിത്തോട്ടവും ധാന്യച്ചെടികള്ളും ഇവിട‌െയുണ്ട്. വിവിധ ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയെക്കുറിച്ച് കുട്ടികൾക്ക് പഠിക്കുന്നതിനായി പാർക്കിൽ കുളം സജ്ജീകരിച്ചിട്ടുണ്ട്. ചെറുമീനുകൾ, ആമ്പൽ, ജലജീവികൾ എന്നിവയുള്ള കുളം പാർക്കിലെ മുഖ്യ ആകർഷണമാണ്. ഹെഡ്മിസ്ട്രസ് എം.പി. റംല, അദ്ധ്യാപകരായ ജെസി ജോസഫ്, കെ.കെ.ലീന എന്നിവരും വിദ്യാർത്ഥികളുമാണ് പാർക്കിന്റെ സംരക്ഷണത്തിന് നേതൃത്വം നൽകുന്നത്.