mvpa-158
ശബരിമലയിലെ ആചാരങ്ങൾ ലംഘിക്കുന്നതാര് എന്ന വിഷയത്തിൽ ടി.കെ. രാമകൃഷ്ണൻ സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ മൂവാറ്റുപുഴയിൽ സംഘടിപ്പിച്ച പ്രഭാഷണപരി​പാടി​പ്രഭാഷകനും ചി​ന്തകനുമായ എം.ജെ. ശ്രീചിത്രൻ ഉദ്ഘാടനം ചെയ്യുന്നു. സജി ഏലിയാസ്, എം.ആർ. സുരേന്ദ്രൻ, കെ.പി. രാമചന്ദ്രൻ, കെ.എൻ. ജയപ്രകാശ്, സി.കെ. ഉണ്ണി, ജോസ് കരിമ്പന എന്നിവർ സമീപം.

മൂവാറ്റുപുഴ: ക്ഷേത്രപ്രവേശന വിളംബര കാലഘട്ടത്തിനപ്പുറത്തേക്ക് നാടിനെ തള്ളിവിടുന്നതാണ് ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന സമരങ്ങളെന്ന് പ്രഭാഷകനും ചി​ന്തകനുമായ എം.ജെ. ശ്രീചിത്രൻ പറഞ്ഞു. ടി.കെ. രാമകൃഷ്ണൻ സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ശബരിമലയിലെ ആചാരങ്ങൾ ലംഘിക്കുന്നതാര് എന്ന വിഷയത്തിൽ മൂവാറ്റുപുഴയിൽ നടന്ന പ്രഭാഷണം ഉദ്ഘാടനം ചെയ്യുകയായി​രുന്നു അദ്ദേഹം.

സവർണ പൗരോഹിത്യവർഗവും അതിന് നേതൃത്വം നൽകുന്ന രാഷ്ട്രീയപാർട്ടി​കളും കലാപം നടത്തുകയാണ്. ക്ഷേത്ര പ്രവേശന വിളംബരം നടത്തിയപ്പോഴും സതി നിർത്തലാക്കിയപ്പോഴും,ദളിതൻ വിദ്യ അഭ്യസിക്കണമെന്ന് ആവശ്യപ്പെട്ടപ്പോഴും പിന്നോക്കാദി ദളിത് സമൂഹത്തിന് വഴിനടക്കാനുള്ള സ്വാതന്ത്രത്തിനായി സമരം ചെയ്തപ്പോഴും സവർണ പൗരോഹിത്യവർഗ്ഗം ആചാരങ്ങളുടെ പേരിൽ ഉറഞ്ഞുതുള്ളിയ നാടാണിത്. എന്നാൽ ശ്രീനാരായണ ഗുരുവും , മഹാത്മ അയ്യൻങ്കാളിയും ,ചട്ടമ്പിസ്വാമികളും, വാഗ്ഭടാനന്ദനും മന്നത്തുപത്ഭനാഭനും തുടങ്ങിയ നവോത്ഥാന നായകന്മാർ ആചാരങ്ങൾ ലംഘിച്ചുകൊണ്ടുതന്നെയാണ്നവോത്ഥാന കേരളം രൂപപ്പെടുത്തിയതെന്നും ശ്രീചിത്രൻ പറഞ്ഞു..എറണാകുളം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ. സരേന്ദ്രൻ വിഷയം അവതരിപ്പിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് കെ.എൻ. ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സജി ഏലിയാസ് സ്വാഗതം പറയും. അർബൻ ബാങ്ക് പ്രസിഡന്റ് പി.ആർ.മുരളീധരൻ, ലെെബ്രറി രക്ഷാധികാരി എം.ആർ. പ്രഭാകരൻ , താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോസ് കരിമ്പന, ജില്ല ലൈബ്രറികൗൺസിൽ ജോയിന്റ് സെക്രട്ടറി സി.കെ. ഉണ്ണി, ജില്ലാ എക്‌സിക്യൂട്ടീവ് മെമ്പർ കെ.പി. രാമചന്ദ്രൻ എന്നിവവർ പങ്കെടുത്തു. . ലൈബ്രറി വൈസ് പ്രസിഡന്റ് എൻ.വി. പീറ്റർ നന്ദി പറഞ്ഞു.