vyapare-paravur-
പ്രളയബാധിതരായ വ്യാപാരികൾക്ക് വ്യാപാര സംഘടന സ്വരൂപിച്ച ദുരിതാശ്വാസ സാഹായം ജില്ലാ പ്രസിഡന്റ് പി.എ.എം ഇബ്രാഹിം വിതരണം ചെയ്യുന്നു.

പറവൂർ: പ്രളയ ദുരിതബാധിതരായ വ്യാപാരികൾക്ക് പറവൂർ ടൗൺ മർച്ചന്റസ് അസോസിയേഷനും താലൂക്ക് മർച്ചൻറസ് വെൽഫെയർ സൊസൈറ്റിയും ചേർന്ന് സമാഹരിച്ച ദുരിതാശ്വാസ നിധി വിതരണം ചെയ്തു. കെ വി വി ഇ എസ് ജില്ലാ പ്രസിഡന്റ് പി എ എം ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ചെയ്തു.പി.ടി.എം.എ പ്രസിഡന്റ് കെ.ടി. ജോണി അദ്ധ്യക്ഷത വഹിച്ചു. കെ.വി.വി.ഇ.എസ് പറവൂർ മേഖല പ്രസിഡന്റ് കെ.ബി. മോഹനൻ, ടി.ബി. നാസർ, ബാബൂ കുരുത്തോല, എം ജി വിജയൻ, പി.ബി. പ്രമോദ്, എൻ.എസ്. ശ്രീനിവാസ് എന്നിവർ സംസാരിച്ചു. 7.7 ലക്ഷം രൂപയാണ് അംഗങ്ങൾക്ക് വിതരണം ചെയ്തത്.