കൊച്ചി: നഗരാസൂത്രണ - പാർപ്പിട രംഗത്തു സുസ്ഥിര വികസനം ലക്ഷ്യമിട്ടു ചെന്നെയിൽ നടക്കുന്ന അന്താരാഷ്ട്ര ശില്പശാലയിൽ പ്രത്യേക ക്ഷണിതാക്കളായി കൊച്ചി കോർപ്പറേഷൻ പ്രതിനിധികൾ പങ്കെടുത്തു. ജി.ഐ.ഇസെഡ് , സെന്റർ ഫോർ പോളിസി റിസർച്ച് എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. മേയർ സൗമിനി ജെയിൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗ്രേസി ജോസഫ്, കൗൺസിലർമാരായ കെ.എക്സ്.ഫ്രാൻസിസ്, ആന്റണി പൈനുതറ എന്നിവരാണ് കൊച്ചി കോർപ്പറേഷനെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. തമിഴ്നാട് മുൻ മുഖ്യമന്ത്രി ഒ.പനീർ ശെൽവം അദ്ധ്യക്ഷനായ യോഗത്തിൽ ഭൂവിനിയോഗം, നഗര പാർപ്പിട പദ്ധതികളും ഫിനാൻസിംഗും , സാങ്കേതികത, കെട്ടിട വാടക നയം തുടങ്ങിയ വിഷയങ്ങളാണ് ചർച്ച ചെയ്‌തത്.