-thripthi-desai
THRIPTHI DESAI

നെടുമ്പാശേരി: തൃപ്തി ദേശായിയുടെ ശബരിമലയാത്ര സംഘപരിവാർ സംഘടനകൾക്ക് ചോർത്തി നൽകിയത് എയർലൈൻസ് ജീവനക്കാരെന്ന് സൂചന. ഇന്നലെ പുലർച്ചെ 4.45ന് വിമാനത്തിൽ തൃപ്തിയും സംഘവും നെടുമ്പാശേരിയിൽ എത്തുമെന്ന വിവരമാണ് വ്യാഴാഴ്ച രാത്രി ലഭിച്ചത്. പത്തുമണിയോടെ ബൂത്തുകളിലെ പ്രധാനപ്പെട്ട പ്രവർത്തകരിലേക്ക് അതീവ രഹസ്യമായി സന്ദേശമെത്തി. മൂന്നരയോടെ വിമാനത്താവളത്തിൽ എത്താനായിരുന്നു നിർദ്ദേശം. തൃപ്തിയുടെ സംഘത്തിലുള്ളവരുടെ പേര് വിവരങ്ങളും പ്രതിഷേധക്കാർക്ക് ലഭിച്ചിരുന്നു. തുടർന്ന് വിമാനത്താവളത്തിന് അടുത്ത് താമസിക്കുന്ന ബി.ജെ.പി ജില്ലാ സെക്രട്ടറി എം.എൻ. ഗോപി, മനോജ് മനയ്ക്കക്കാട്, രൂപേഷ് പൊയ്യാട്ട് തുടങ്ങിയവരുടെ നേതൃത്വത്തിൽ ഒരു സംഘം മൂന്നരയോടെ വിമാനത്താവളത്തിലെത്തി.

തൃപ്തി വന്ന വിമാനത്തിലെ ജീവനക്കാരായിരിക്കാം വിവരങ്ങൾ ചോർത്തിയതെന്നാണ് പൊലീസ് കരുതുന്നത്. പ്രതിഷേധക്കാരില്ലാതെ വിമാനത്താവളത്തിന് പുറത്തിറക്കാൻ കഴിഞ്ഞിരുന്നെങ്കിൽ തൃപ്തിയെ ശബരിമലയിൽ എത്തിക്കാനും പൊലീസിന് കഴിയുമായിരുന്നു.