-thripthi-desai

കൊച്ചി: താൻ മടങ്ങിപ്പോകാൻ തീരുമാനിച്ചത് പ്രതിഷേധക്കാരെ പേടിച്ചിട്ടല്ലെന്ന് തൃപ്തിദേശായി പറഞ്ഞു. തിരികെ മടങ്ങാൻ തീരുമാനിച്ചതിന് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. മടങ്ങിപ്പോകണമെന്നും ഇല്ലെങ്കിൽ കേരളത്തിൽ ലോ ആൻഡ് ഓർഡർ പ്രശ്നമുണ്ടാകുമെന്നുമുള്ള പൊലീസിന്റെ അഭ്യർത്ഥന പ്രകാരമാണ് മടങ്ങിപ്പോകുന്നത്. താൻ കാരണം കേരളത്തിലെ ജനങ്ങൾക്ക് ലോ ആൻഡ് ഓർഡർ പ്രശ്നം ഉണ്ടാക്കരുതെന്നാണ് ആഗ്രഹം. തന്നെ പ്രതിഷേധക്കാർ ഭയപ്പെട്ടതു കൊണ്ടാണ് അവർ വിമാനത്താവളത്തിലെത്തി പ്രതിഷേധിച്ചതും എന്റെ വീട്ടിലേക്ക് പ്രതിഷേധം ആരംഭിച്ചതും. 21-ാം നൂറ്റാണ്ടിലെ ഭാരതത്തിലെ സ്ത്രീകൾ നേരിടുന്ന വേർതിരിവ് കാട്ടുന്നതാണ് ഈ സംഭവം. 'സ്വാമിശരണം" എന്ന വാക്കുകളോടെയാണ് തൃപ്തി തന്റെ വാക്കുകൾ അവസാനിപ്പിച്ചത്.