ആലുവ: ആലുവ നഗരത്തിലെ പ്രളയ ദുരിതത്തിലായ വ്യാപാരികൾക്കായി ആലുവ മർച്ചന്റ്സ് അസോസിയേഷൻ നടപ്പാക്കുന്ന പലിശ രഹിത ലോൺ പദ്ധതി കെ.വി.വി.ഇ.എസ് ജില്ലാ പ്രസിഡൻറ് പി.എ.എം. ഇബ്രാഹിം ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ഇ.എം. നസീർ ബാബുവിന്റെ അദ്ധ്യക്ഷതയിൽ വ്യാപാരഭവനിൽ കൂടിയ യോഗത്തിൽ ജില്ലാ സെക്രട്ടറി റ്റി.ബി. നാസർ, മേഖലാ പ്രസിഡന്റ് ഷഫീക്ക് ആത്രപിള്ളിൽ, എം. പദ്മനാഭൻ നായർ, ലത്തീഫ് പുഴിത്തറ, കെ.സി. ബാബു, പി.എം. മൂസാക്കുട്ടി തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി എ.ജെ. റിയാസ് സ്വാഗതവും ട്രഷറർ ജോണി മൂത്തേടൻ നന്ദിയും പറഞ്ഞു.