mvpa-161
ഹിന്ദു ഐക്യവേദി ആഹ്വാനം ചെയ്ത ഹർത്തലിനോടനുബന്ധിച്ച് മൂവാററുപുഴയിൽ നടന്ന പ്രകടനം

മൂവാററുപുഴ: ഹിന്ദു ഐക്യവേദി ആഹ്വാനം ചെയ്ത ഹർത്താൽ മൂവാററുപുഴയിൽ ഭാഗി​കം. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. ഇരുചക്ര വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങി.കെ.എസ്.ആർ.ടി.സി യും സ്വകാര്യ ബസുകളും ഓടിയില്ല. വെള്ളൂർക്കുന്നത്ത് രാവിലെ മുതൽ ഹർത്താൽ അനൂകൂലികൾ വാഹനങ്ങൾ തടഞ്ഞു. ചില സ്ഥലങ്ങളിൽ കടകൾ അടപ്പിക്കുവാനും ശ്രമം നടന്നു. ഹർത്താലിനോടനുബന്ധിച്ച് പ്രകടനം നടന്നു. വെള്ളൂർക്കുന്നത്തുനിന്നും ആരംഭിച്ച പ്രകടനം കച്ചേരിത്താഴം, പി.ഒ. ജംഗ്ഷൻ, കെ.എസ്.ആർ.ടി.സി ചുറ്റി മൂവാറ്റുപുഴ പഴയപാലത്തിൽ സമാപിച്ചു.