പിറവം: ബി.ഡി.ജെ.എസ് പിറവം നിയോജക മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം സംസ്ഥാന ജനറൽ സെക്രട്ടറി അരയക്കണ്ടി സന്തോഷ് നിർവഹിച്ചു. പിറവം ചിൽഡ്രൻസ് പാർക്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജില്ലാ സെക്രട്ടറിയും നിയോജക മണ്ഡലം പ്രസിഡന്റ് ഇൻചാർജുമായ സി.പി. സത്യൻ അദ്ധ്യക്ഷത വഹിച്ചു. പൂഞ്ചോലത്ത് ബിൽഡിംഗ്സിലെ പുതിയ ഓഫീസ് ഉദ്ഘാടനവും അരയക്കണ്ടി സന്തോഷ് നിർവഹിച്ചു.
ചടങ്ങിൽ സംസ്ഥാന സെക്രട്ടറി എസ്.ഡി. സുരേഷ് ബാബു രാഷ്ട്രീയ വിശദീകരണം നടത്തി. ജില്ലാ പ്രസിഡന്റ് എ.ബി. ജയപ്രകാശ് മുഖ്യ പ്രഭാഷണം നടത്തി. പി.ഡി. ശ്യാംദാസ് ഉപഹാരം സമർപ്പിച്ചു. പി.ജി. ഗോപിനാഥ്, എം.എ. വാസു, പി.എസ് ജയപ്രകാശ്, അജി നാരായണൻ, സുരേഷ് ചന്തേലിൽ, എൻ.ജി. വിജയൻ, എം.എൻ. അപ്പുക്കുട്ടൻ കെ.എൻ. വിജയൻ, കെ.ജി. പുരുഷോത്തമൻ, പ്രസാദ് പിറവം, അഭിലാഷ് പി.ആർ., കെ.കെ. അജിത് കുമാർ എന്നിവർ പ്രസംഗിച്ചു.