മൂവാറ്റുപുഴ: മൂവാറ്റുപുഴ ഗവ.ഹൈസ്കൂളിനു സമീപമുള്ള പുരയിടത്തിൽ നിന്നും പതിനെട്ട് കിലോ തൂക്കം വരുന്ന പത്തടിയിലേറെ വലിപ്പമുള്ള മലമ്പാമ്പിനെ പിടികൂടി.വെള്ളിയാഴ്ച വൈകിട്ട് പെയ്ത ശക്തമായ മഴയെ തുടർന്ന് മൂവാറ്റുപുഴയാറ്റിൽ വെളളമുയർന്നതോടെയാണ്പുഴ തീരത്തുള്ള പുരയിടത്തി
ൽ പാമ്പിനെ കണ്ടത് .വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ കാവുംങ്കര സ്വദേശി സേവി പൂവൻ പാമ്പിനെ പിടികൂടി. തുടർന്ന്ഫോറസ്റ്റ് അധികൃതർക്ക് കൈമാറി.