മൂവാറ്റുപുഴ: വെള്ളിയാഴ്ച വൈകിട്ടുണ്ടായ കൊടുംകാറ്റിൽ രണ്ടാർ മുളയ്ക്കൽ ഹുസൈൻ എന്ന വയോധികന് നഷ്ടമായത് ഏകജീവിതമാർഗമായ പെട്ടിക്കട. അംഗ പരിമിതനായ ഇയാൾക്ക് ആവോലിഗ്രാമ പഞ്ചായത്ത് രണ്ടാർകവലയ്ക്ക് സമീപം അനുവദിച്ചു നൽകിയതാണ് പെട്ടിക്കട. ഇതിന് മുകളിലേക്ക് മരം മറിഞ്ഞ് വീഴുകയായിരുന്നു. ശക്തമായ മഴയ്ക്കൊപ്പം വീശിയടിച്ച കാറ്റിൽ കടയിലെ സാധനങ്ങൾ മുഴുവൻ നശിച്ചു.