lulu
MA Yousuf Ali

കൊച്ചി: പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലിക്ക് ബ്രിട്ടനിലെ മിഡിൽസെക്‌സ് സർവകലാശാലയുടെ ഡോക്‌ടറേറ്ര് ബിരുദം. വാണിജ്യ, വ്യവസായ മേഖലയിലെ സമഗ്ര സംഭാവന പരിഗണിച്ചാണ് ഡോക്‌ടറേറ്ര് സമ്മാനിച്ചത്. ദുബായിൽ സർവകലാശാലയുടെ വാർഷിക ബിരുദദാന ചടങ്ങിൽ യു.എ.ഇ സഹിഷ്‌ണുതാ വകുപ്പ് മന്ത്രി ഷെയ്‌ക് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ യൂസഫലിക്ക് ഡോക്‌ടറേറ്റ് സമ്മാനിച്ചു. ഇന്ത്യ - യു.എ.ഇ ബന്ധം ശക്തമാക്കാൻ മികച്ച പങ്കാണ് യൂസഫലി വഹിച്ചതെന്ന് ഷെയ്‌ക് നഹ്യാൻ പറഞ്ഞു. യു.എ.ഇ ആഭ്യന്തര മന്ത്രാലയ വിദ്യാഭ്യാസ ട്രെയിനിംഗ് വിഭാഗം ഡയറക്‌ടർ ജനറൽ ഡോ. തയ്യിബ് കമാലി, അമാനത്ത് ഹോൾഡിംഗ് ചെയർമാൻ ഹമദ് അബ്‌ദുള്ള അൽ ഷംസി, പ്രോ വൈസ് ചാൻസലർ ഡോ. സെഡ്വിൻ ഫെർണാണ്ടസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.