അങ്കമാലി: ബി.ജെ.പി.സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിൽ പ്രതിക്ഷേധിച്ച് ദേശീയ പാത ഉപരോധിച്ചു. അങ്കമാലി ,ആലുവ, കളമശ്ശേരി പറവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി സ്റ്റാന്റിന് സമീപം നടന്ന ഉപരോധസമരം ബി.ജെ.പി.സംസ്ഥാന വൈസ് പ്രസിഡൻറ് പി.എം.വേലായുധൻ ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി എം.എൻ. ഗോപി അദ്ധ്യക്ഷത വഹിച്ചു.പി.എൻ.സതീശൻ, കെ.ജി.ഹരിദാസ്, എം.എം. ഉല്ലാസ്, എസ്. ജയകൃഷ്ണൻ, പി.ജെ. ബാബു എന്നിവർ പ്രസംഗിച്ചു