ngo-union

കൊച്ചി: കേന്ദ്ര നയങ്ങൾക്കെതിരെ ജനുവരി 8, 9 തിയതികളിൽ നടത്തുന്ന ദേശീയ പണിമുടക്കിൽ പങ്കെടുക്കാൻ എൻ.ജി.ഒ യൂണിയൻ സംസ്ഥാന കൗൺസിൽ യോഗം തീരുമാനിച്ചു.

നവലിബറൽ നയങ്ങൾ മൂലം രാജ്യം തകർച്ചയുടെ വക്കിലാണ്. രൂപയുടെ മൂല്യം കുത്തനെയിടിഞ്ഞു. പണപ്പെരുക്കവും വിലക്കയറ്റവും രൂക്ഷമായി. നോട്ട് നിരോധനവും ജി.എസ്.ടിയും സമ്പദ്‌വ്യവസ്ഥയ്ക്ക് കനത്ത ആഘാതമായി. കേന്ദ്ര സർവീസിൽ പോലും സ്ഥിരനിയമനങ്ങൾ ഒഴിവാക്കി കരാർ-കാഷ്വൽ നിയമനങ്ങൾ വ്യാപകമാക്കി. ഇതിനെതിരെ തൊഴിലാളികളും ജീവനക്കാരും ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് യോഗം അംഗീകരിച്ച പ്രമേയത്തിൽ പറയുന്നു.

ആലുവയിൽ നടന്ന യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ഇ. പ്രേംകുമാർ അദ്ധ്യക്ഷത വഹിച്ചു. ജനറൽസെക്രട്ടറി ടി.സി. മാത്തുക്കുട്ടി ചർച്ചയ്ക്ക് മറുപടി നൽകി. സംസ്ഥാന സെക്രട്ടറി എൻ. കൃഷ്ണപ്രസാദ് പ്രമേയം അവതരിപ്പിച്ചു.

സംസ്ഥാന ട്രഷററായി എൻ. നിമൽരാജ്, സംസഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായി ഡി. സുഗതൻ (പത്തനംതിട്ട), പി. വരദൻ (തൃശൂർ), പി.വി. ശാന്ത (കോഴിക്കോട്) എന്നിവരെ തിരഞ്ഞെടുത്തു.