mohandas
ചെങ്ങമനാട് സരസ്വതി വിദ്യാനികേതൻ അക്കാദമിക്ക് ഡയറക്ടർ പി. രാജി മുതിർന്ന മാധ്യമ പ്രവർത്തകൻ ശ്രീമൂലം മോഹൻദാസിനെ ആദരിക്കുന്നു

നെടുമ്പാശേരി: ദേശീയ മാധ്യമ ദിനത്തോടനുബന്ധിച്ച് ചെങ്ങമനാട് സരസ്വതി വിദ്യാനികേതൻ മാjദ്ധ്യമ പ്രവർത്തകരെ ആദരിച്ചു. മാദ്ധ്യമ പ്രവർത്തകരായ വർഗീസ് മേനാച്ചേരി, ടി.കെ. രാജഗോപാൽ, ശ്രീമൂലം മോഹൻദാസ്, കെ.ബി. മുഹമ്മദാലി, എം.ഐ. ജോസ് എന്നിവരെയാണ് ആദരിച്ചത്.
സമ്മേളനം ഭാരതീയ വിദ്യാനികേതൻ സംസ്ഥാന ജോയിൻറ് സെക്രട്ടറി ആർ.വി. ജയകുമാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പൂർണിമ ആർ. ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. അക്കാദമിക്ക് ഡയറക്ടർ പി. രാജി, ആർ. ചന്ദ്രൻപിള്ള എന്നിവർ പ്രസംഗിച്ചു.