കോതമംഗലം: എന്റെ നാട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ പെൺമ 2018 വനിതാ സംഗമവും റാലിയും നടത്തി. കെ. എസ്. ആർ. ടി. സി ജംഗ്ഷനിൽ നിന്നും ആരംഭിച്ച റാലി എന്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം ഫ്ലാഗ് ഓഫ് ചെയ്തു. റാലിയിൽ നൂറുകണക്കിന് സ്ത്രീകൾ പങ്കെടുത്തു. റാലിക്ക് ശേഷം നടന്ന സമ്മേളനം നടൻ ഫഹദ് ഫാസിൽ ഉദ്ഘാടനം ചെയ്തു.വനിതാ മാത്രം പ്രസിഡന്റ് സലോമി എൽദോസ് അദ്ധ്യക്ഷത വഹിച്ചു. ബിജി ഷിബു, നിർമ്മല ജോയി, ജെസ്സി ജോർജ്ജ്, ജാൻസി പൗലോസ്, സുധശ്രീധരൻ, ഷീല സാബു, രഹ്ന നൂറുദ്ദീൻ ,ഉഷ ബാലൻ തുടങ്ങിയവർ പ്രസംഗിച്ചു. പൂമ്പാറ്റ പദ്ധതി ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു.