helicopter

കൊച്ചി: ശബരിമല ക്ഷേത്രത്തിന് മുകളിൽ നിരീക്ഷണപ്പറക്കൽ നടത്തിയത് കൊച്ചി നാവികത്താവളത്തിൽ നിന്നുള്ള ചേതക് ഹെലികോപ്ടർ. സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടതു പ്രകാരം പൊലീസ് അഡീഷണൽ സൂപ്രണ്ട് നവനീത് ശർമ്മയെയും കയറ്റിയാണ് പറന്നത്.

സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി വ്യോമനിരീക്ഷണത്തിന് സർക്കാർ സഹായം തേ‌ടിയപ്പോൾ നിരീക്ഷണ ഹെലികോപ്ടർ ഒഴിവുള്ള സമയങ്ങളിൽ നൽകാമെന്നായിരുന്നു നാവികസേനയുടെ മറുപടി. ഇന്നലെ രാവിലെ ഒമ്പതോടെയാണ് കോപ്ടർ പറന്നുയർന്നത്. ഉച്ചയ്ക്ക് ഒന്നോടെ തിരിച്ചെത്തി.

കടലിൽ നിരീക്ഷണപ്പറക്കലിലും രക്ഷാപ്രവർത്തനങ്ങൾക്കും ഉപയോഗിക്കുന്നതാണ് ചേതക്. റഡാർ ഉൾപ്പെടെ ആധുനിക നിരീക്ഷണ സംവിധാനങ്ങൾ ഇതിലുണ്ട്. എത്ര താഴ്ന്നും പറക്കാനാകും. വനമേഖലയായതിനാൽ ശബരിമലയിൽ കാര്യമായ നിരീക്ഷണം നടത്താൻ കഴിഞ്ഞില്ലെന്നാണ് സൂചന.