കോതമംഗലം: ശബരിമല കർമസമിതിയുടെ ആഭിമുഖ്യത്തിൽ കോതമംഗലം പൊലീസ് സ്റ്റേഷനിലേക്ക് നാമജപയാത്ര നടത്തി. ശബരിമലയിൽ പൊലീസ് അതിക്രമം നടത്തിയെന്നാരോപിച്ച് മുനിസിപ്പൽ ജംഗ്ഷനിൽ നിന്നും ആരംഭിച്ച യാത്ര പൊലീസ് സ്റ്റേഷന് സമീപം തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധയോഗം ഐക്യവേദി ജില്ലാ സെക്രട്ടറി വി.എം മണി ഉദ്ഘാടനം ചെയ്തു. ശബരിമല കർമ്മസമിതി താലൂക്ക് കോ ഓഡിനേറ്റർ സി.എം ദിനൂപ് തുടങ്ങിയവർ പ്രസംഗിച്ചു.