venugopal
തൃപ്പൂണിത്തുറയിൽ നടന്ന ഇന്ദിരാഗാന്ധി അനുസ്മരണ സമ്മേളനം എൻ വേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്നു.

തൃപ്പൂണിത്തുറ: കോൺഗ്രസ് (ഐ) തൃപ്പൂണിത്തുറ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 101ാം ജന്മദിനം ആഘോഷിച്ചു. മുൻമന്ത്രി കെ.ബാബു ഉദ്ഘാടനം ചെയ്തു. തുടർന്ന് അനുസ്മരണ സമ്മേളനം ജി.സി.ഡി.എ മുൻ ചെയർമാൻ എൻ.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി.വിനോദ് അദ്ധ്യക്ഷനായിരുന്നു കെ.പി.സി.സി സെക്രട്ടറി ഐ. കെ രാജു.കെ. പി. സി. സി നിർവാഹക സമിതി അംഗം കെ.ബി.മുഹമദ് കുട്ടി മാസ്റ്റർ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ആർ. വേണുഗോപാൽ, രാജു. പി.നായർ, മണ്ഡലം പ്രസിഡന്റുമാരായ ടി.വി ഷാജി എന്നിവർ പ്രസംഗിച്ചു.