home

 സമ്മേളനം 23, 24 തീയതികളിൽ ഗ്രാൻഡ് ഹയാത്തിൽ

കൊച്ചി: കോൺഫെഡറേഷൻ ഒഫ് റിയൽ എസ്‌റ്റേറ്റ് ഡെവലപ്പേഴ്‌സ് അസോസിയേഷൻ ഒഫ് ഇന്ത്യ (ക്രെഡായ്) കേരള ഘടകം സംസ്ഥാന സമ്മേളനം 23, 24 തീയതികളിൽ കൊച്ചി ഗ്രാൻഡ് ഹയാത്തിൽ നടക്കും. 23ന് രാവിലെ 9.30ന് ഡോ. ശശി തരൂർ എം.പി. ഉദ്ഘാടനം ചെയ്യും. ക്രെഡായ് ദേശീയ പ്രസിഡന്റ് ജാക്‌സി ഷാ മുഖ്യപ്രഭാഷണം നടത്തും. കേരള ചെയർമാൻ ഡോ. നജീബ് സക്കറിയ, കോൺഫറൻസ് ചെയർമാൻ എം.വി. ആന്റണി, ദക്ഷിണേന്ത്യൻ ഉപാദ്ധ്യക്ഷൻ ശിവറെഡ്‌ഢി, ജെ.എൽ.എൽ ഇന്ത്യ സി.ഇ.ഒയും കൺട്രി ഹെഡുമായ രമേശ് നായർ എന്നിവർ പങ്കെടുക്കും.

കേരളത്തിലെ റിയൽ എസ്‌റ്റേറ്റ് രംഗത്തെക്കുറിച്ച് ജെ.എൽ.എൽ തയാറാക്കിയ റിപ്പോർട്ട് സമ്മേളനത്തിൽ അവതരിപ്പിക്കും. വൈകിട്ട് അഞ്ചിന് നവീന സാങ്കേതികവിദ്യയായ 3ഡി വിഷ്വലൈസേഷനും ഇല്ലസ്‌ട്രേഷനും സംബന്ധിച്ച സമ്മേളനം നടക്കും. 24ന് ഉച്ചയ്ക്ക് 12ന് മുംബയിലെ ഡബ്ബാവാലകളെ കുറിച്ചു പുറംലോകത്തെ അറിയിച്ച ഡോ. പവൻ അഗർവാൾ പങ്കെടുക്കുന്ന പ്രത്യേക യോഗവും നടക്കുമെന്ന് ഡോ. നജീബ് സക്കറിയ, എം.വി. ആന്റണി എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.