rto-paravur-office-
പറവൂർ സബ് ആർ.ടി.ഒ ഓഫീസിന്റെ ആഭിമുഖ്യത്തിൽ നടന്ന വേൾഡ് ഡേ ഒഫ് റിമംബറൻസ് ഓഫ് റോഡ് ആക്സിഡൻറ് വിക്റ്റിമ്സ് ദിനത്തിൽ റോഡ് സുരക്ഷാ പ്രതിജ്ഞയെടുക്കുന്നു.

പറവൂർ : മോട്ടോർ വാഹന വകുപ്പ് പറവൂർ സബ് ആർ.ടി ഓഫീസിന്റെ ആഭിമുഖ്യത്തിൽ വേൾഡ് ഡേ ഓഫ് റിമംബറൻസ് ഓഫ് റോഡ് ആക്സിഡൻറ് വിക്റ്റിമ്സ് ദിനം ആചരിച്ചു. നവംബർ മാസം മൂന്നാമത്തെ ഞായറാഴ്ചകളിലാണ് ഈ ദിനം ആചരിച്ചിക്കുന്നത്. മൂന്നു പേരുടെ മരണത്തിനിടയാക്കിയ അപകടം നടന്ന അസീസി പബ്ലിക് സ്കൂളിന് സമീപത്ത് നടന്ന ചടങ്ങിൽ പറവൂർ ജോയിന്റ് ആർ.ടി.ഒ പി. മാത്യൂസ് അദ്ധ്യക്ഷത വഹിച്ചു. എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ, മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ സലിം വിജയകുമാർ വെഹിക്കിൾസ് ഇൻസ്പെക്ടർ ഷോയ് വർഗീസ് . മാത്യു ലിൻചൻ റോയ്, പബ്ലിക് സ്കൂൾ അധ്യാപകരായ ലീന, ഷമ്മി എന്നിവർ സംസാരിച്ചു. അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ജോസഫ് ചെറിയാൻ ഡ്രൈവിംഗ് സ്കൂൾ അസോസിയേഷൻ പ്രസിഡന്റ് രാജു റസിഡൻസ് അപെക്സ് സെക്രട്ടറി പി.കെ. മനോജ് , അപകടത്തിൽ മരണപ്പെട്ട ഷൈജി മാർട്ടിന്റെ കുടുംബാംഗങ്ങളും നാട്ടുകാരും പങ്കെടുത്തു. എല്ലാവരും ചേർന്ന് മെഴുകുതിരികൾ പ്രകാശിപ്പിച്ച് റോഡ് സുരക്ഷാ പ്രതിജ്ഞയും എടുത്തു.